ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസിനെ നിയമിയ്‌ക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ വീണ്ടും തള്ളി കേന്ദ്രസര്‍ക്കാര്‍. കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അനിരുദ്ധ ബോസിനെയാണ് കൊളീജിയം ശുപാർശ ചെയ്തിരുന്നത്.
കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അനിരുദ്ധ ബോസിന് വേണ്ടത്ര പ്രവര്‍ത്തിപരിചയം ഇല്ലാത്തതിനാലാണ് ശുപാർശ കേന്ദ്രം തള്ളിയത്. 2004ലാണ് അനിരുദ്ധ ബോസിന് ജഡ്ജിയായി നിയമനം ലഭിച്ചത്. അനിരുദ്ധയ്ക്കു പകരം മറ്റൊരു പേര് നിര്‍ദേശിക്കാനും കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തോട് ആവശ്യപ്പെട്ടു.
അതേസമയം സുപ്രീം കോടതി ജഡ്ജിയാക്കാൻ ജസ്റ്റിസ് കെ എം ജോസെഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്തു. സുപ്രീം കോടതി കൊളീജിയമാണ് അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത്. മദ്രാസ് ഹൈകോടതി ജഡ്ജിമാരെയും കൊളീജിയം ശുപാർശ ചെയ്തു.
Post Your Comments