Kerala

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാമുന്നറിയിപ്പ് നീട്ടി

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രതാമുന്നറിയിപ്പ് അടുത്ത 24 മണിക്കൂര്‍ കൂടി നീട്ടി. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോൾ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read also: ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button