മാനന്തവാടി: ആദിവാസി പെൺകുട്ടികളെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതി. വയനാട്ടിലെ മാനന്തവാടി പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരായ പതിനേഴും പതിനാലും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഊട്ടിയിലെ ഒരു സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു . സംഭവത്തിൽ പ്രതികളായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. പോക്സോ നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്ന് മാനന്തവാടി പോലീസ് വ്യക്തമാക്കി.
Post Your Comments