മുണ്ടക്കയം: മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായ പ്രവീണി(27)ന്റെ മ്യതദേഹം കണ്ടെത്തിയത്. പുല്ലകയാറ്റില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെ മണിമലയാറ്റിലെ മൂരികയത്തില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ഷാഹുലിനായി നേവി സംഘം പരിശോധന തുടരുകയാണ്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Also Read : കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി
Leave a Comment