രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങളുമായി പ്രമുഖ വീഡിയോകോള്‍- വോയിസ് കോള്‍ ആപ്ലിക്കേഷനായ സ്കൈപ്പ് എത്തുന്നു. പഴയ ക്ലാസിക് 7.0 ആപ്ലിക്കേഷനു പകരം പുതിയ ഡെസ്ക്ടോപ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇത് പ്രകാരം സ്കൈപ്പിന്റെ രൂപം അപ്പാടെ മാറുന്നു. എന്നാൽ പഴയ ശൈലി മാറില്ല എന്നാണ് സൂചന.
24 പേര്‍ക്ക് എച്ച് ഡി വ്യക്തതയോടുകൂടി ഒരുമിച്ച് വീഡിയോകോളിനുള്ള സൗകര്യം, മെസേജ് റിയാക്ഷന്, വ്യക്തിയെ മെന്‍ഷന്‍ ചെയ്യാനുള്ള ഓപ്ഷന്, മീഡിയ ചാറ്റ് ഗ്യാലറി, 300 വിഡിയോയും ചിത്രങ്ങളും ഒരുമിച്ച് അയക്കാന്‍ സാധിക്കുന്ന സൗകര്യങ്ങൾ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ ഫീച്ചറുകള്‍ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് സ്കൈപ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
Also read : ഏവരും കാത്തിരുന്ന സുസൂക്കിയുടെ കിടിലൻ സ്കൂട്ടർ വിപണിയിൽ
Post Your Comments