ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള ആദ്യത്തെ അവിശ്വാസ പ്രമേയത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനാണ് പാർലമെൻറിൻറെ മൺസൂൺ സെഷന്റെ ഉദ്ഘാടന ദിവസം നിരവധി പ്രതിപക്ഷ കക്ഷികളുടെ പ്രമേയം അംഗീകരിച്ചത്. സർക്കാരിന് ഇപ്പോൾ ഭീഷണിയില്ലെന്നാണ് വിലയിരുത്തൽ. അവിശ്വാസപ്രമേയം പരാജയപ്പെടുത്തുമെന്ന് ബിജെപി ഉറപ്പുവരുത്തിയിട്ടുണ്ട്.
‘അവിശ്വാസപ്രമേയം കൊണ്ടുവന്നവവർക്ക് ശക്തമായ മറുപടി നൽകാൻ ഞങ്ങൾ തയ്യാറാണ്. അവർ നൂറുശതമാനം തോൽവി ഏറ്റുവാങ്ങുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എൻഡിഎ ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ തീരുമാനത്തിനെതിരെ എല്ലാവരും ഒന്നിച്ചു വോട്ടുചെയ്യുമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു. ലോക്സഭയിലെ 535 അംഗങ്ങളിൽ 314 എംപിമാർ പിന്തുണ നൽകുമെന്ന് ബിജെപി വിശ്വസിക്കുന്നു.
Post Your Comments