Latest NewsSports

അദ്ദേഹം ബ്രസീല്‍ പരിശീലകനായി തുടര്‍ന്നാല്‍ 2022 ലോകകപ്പ് ഉയര്‍ത്തും: കക്കാ

പുതിയ വെളിപ്പെടുത്തലുമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം കക്കാ. ഇത്തവണത്തെ ബ്രസീലിന്റെ പ്രകടനം അഭിമാനകരമായിരുന്നെന്നും കക്കാ പറഞ്ഞു. ഈ ടീമിന് പോരായ്മകള്‍ ഉണ്ട് പക്ഷെ ടിറ്റെ തുടര്‍ന്നാല്‍ 2022ലേക്ക് ആ പോരായ്മകള്‍ ഒക്കെ മറികടക്കാന്‍ ബ്രസീലിനാകുമെന്നും ഇതിഹാസ താരം പറഞ്ഞു. കൂടാതെ ബ്രസീലിന്റെ ഇപ്പോഴത്തെ പരിശീലകനെയും കക്കാ പിന്തുണച്ചു.

Also Read : റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരത്തെ പ്രീമിയര്‍ ലീഗിലെത്തിച്ച്‌ വെസ്റ്റ് ഹാം

ബ്രസീലിന്റെ ഇപ്പോഴത്തെ പരിശീലകന്‍ ടിറ്റെയ്ക്ക് തന്റെ പിന്തുണ അറിയിച്ചു. ടിറ്റെ ഉണ്ടെങ്കില്‍ ബ്രസീല്‍ 2022 ലോകകപ്പ് ഉയര്‍ത്തുമെന്നും കക്കാ പറഞ്ഞു. ‘റഷ്യന്‍ ലോകകപ്പില്‍ കപ്പ് നേടിയില്ല എന്നത് സങ്കടം തന്നെ. ബ്രസീലിനെ സംബന്ധിച്ചടുത്തോളം ഫൈനലില്‍ എത്താത്ത എല്ലാ ലോകകപ്പും പരാജയമാണ്.

പക്ഷെ ഇത്തവണ കളിച്ച ബ്രസീലില്‍ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ എടുക്കാനുണ്ട്’ കക്കാ പറഞ്ഞു. ബെല്‍ജിയത്തിനെതിരായ പരാജയം നിര്‍ഭാഗ്യമാണ്. അന്ന് തിയാഗോ സില്‍വയുടെ ഹെഡര്‍ ബാറില്‍ തട്ടി മടങ്ങി ബ്രസീലിനെതിരായി ഭാഗ്യം മാറി, കക്കാ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button