കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചു. കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്. മഴ കാരണം തിങ്കളാഴ്ച മുതല്‍ എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. മാറ്റിയ പരീക്ഷകള്‍ എന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.
Also Read : കനത്ത മഴയില്‍ പുസ്തകം നശിച്ചവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍
അതേസമയം കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
തിരുവല്ല താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മറ്റു താലൂക്കുകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്.
Post Your Comments