
കൊല്ലം : കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അഞ്ചലില്‍ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ മാണിക്കിന്റെ ഭാര്യ മാനസിക നില തെറ്റിയ നിലയിൽ. ബംഗാളില്‍ മാണിക്കിന്റെ മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത് മുതല്‍ മാനസിക വിഭ്രാന്തിയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ ദാരിദ്രം അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ ജീവിതം ഇപ്പോൾ വഴിമുട്ടിയ അവസ്ഥയിലാണ്. വിവാഹത്തിനായി മാണിക് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയാല്‍ ഇവരുടെ വീടും നഷ്ടമാകുമെന്നു സഹോദരന്‍ പറഞ്ഞു.
Also read :16 നുകാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സുഹൃത്തിന് തടവും 10,000 ദിര്‍ഹം പിഴയും
Post Your Comments