
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് അപകടം നടന്നത്. 250 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് ബസ് മറിയുകയായിരുന്നുവെന്നാണ് സൂചന. 25 പേരാണ് ബസിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments