Latest NewsKerala

കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങള്‍ നിന്ന് കത്തുന്നു : മാതൃഭൂമി ബിജെപിക്കാർ കത്തിക്കുമ്പോൾ മനോരമ കത്തിച്ച് സഖാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മനോരമയും കത്തുകയാണ്‌. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ കാമ്പസ് ഫ്രണ്ട് നേതാവിനെ സൈബര്‍ സഖാവാക്കി ചിത്രീകരിച്ചതിന്റെപേരില്‍ മനോരമ സംസ്ഥാന വ്യാപകമായി കത്തുന്നെങ്കില്‍, അമ്പലത്തില്‍പോവുന്ന സ്ത്രീകളെ അപമാനിച്ചെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മാതൃഭൂമി കത്തിക്കല്‍ ഇന്നും തുടരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തില്‍, അമ്പലത്തില്‍ പോകുന്ന സ്ത്രീകള്‍ തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് വിളിച്ചോതുകയാണെന്ന പരാമർശമാണ് പ്രതിഷേധത്തിന് വഴി വെച്ചത്.

ഇന്നലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായാണ് മനോരമ കത്തിച്ചത്. മിക്ക സ്ഥലങ്ങളിലും മനോരമയുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടന്നു.കണ്ണൂരിലെ മനോരമ ഓഫീസിനു മുന്നിലിട്ടും പത്രം കത്തിച്ചൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button