![](/wp-content/uploads/2018/07/modi-10.png)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്നത്.
മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി. കരുണാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. വീരേന്ദ്രകുമാര്‍, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസന്‍, കെ. പ്രകാശ് ബാബു, എ.എന്‍. രാധാകൃഷ്ണന്‍, സി.കെ. നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, എം.കെ. കണ്ണന്‍, സി. വേണുഗോപാലന്‍ നായര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സംഘത്തിലുള്ളത്.
Also Read : ഇതാണ് മോദിയെ ജനകീയനാക്കുന്നത്, റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ് പരുക്ക് പറ്റിയവരോട് പ്രധാനമന്ത്രി ചെയ്തത്
വെട്ടിക്കുറച്ച ഭക്ഷ്യധാന്യ ക്വോട്ട പുനഃസ്ഥാപിക്കണമെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം ടണ്ണില്‍നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു. കാലവര്‍ഷക്കെടുതിയിലും സഹായംതേടും. നേരത്തെ നാലുപ്രാവശ്യം മോദി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.
Post Your Comments