KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വവിയുള്ള പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ കോട്ടയം വഴി വരുന്ന മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിയ്ക്കുന്നതും. കഴിഞ്ഞ ദിവസം മീനച്ചിലാറിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലും ഉയര്‍ന്നത് കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു.

Also Read : കനത്ത മഴയിൽ സംസ്ഥാനത്ത് 10 മരണം

ആലപ്പുഴയിലും ഏകദേശം ഇതേ അവസ്ഥയാണ്. കനത്ത മഴ കാരണം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് 41,207 പേരെ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു. വ്യാഴാഴ്ച 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.

ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്. എറണാകുളം നഗരത്തില്‍ 23, വൈക്കത്ത് 22, മൂന്നാറില്‍ 20 സെ.മി. വീതം മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button