കൊല്ലം: ജലനിരപ്പ് ഉയരുന്നതിനാൽ തെന്മല പരപ്പാർ ഡാം ഏതു നിമിഷവും തുറന്നു വിടുമെന്ന് സൂചന. 114.11 മീറ്ററാണ് ഡാമിൽ ഇതുവരെയുള്ള ജലനിരപ്പ്. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 115.40 മീറ്റർ കഴിയുമ്പോള്‍ മാത്രമേ ഷട്ടർ തുറക്കുകയുള്ളൂ. മഴ കനത്താൽ ഡാം തുറക്കും. കല്ലടയാറിന് തീരത്തും കനാലിനു ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
Read Also: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും; സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന് തമിഴ്നാട്
അണക്കെട്ടിൽ എക്കലും മണലും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ ചെറിയ മഴയിൽ തന്നെ അണക്കെട്ട് നിറയാറുണ്ട്. ഡാമിന്റെ 23 ശതമാനവും മണലും എക്കലുമാണെന്നാണു ജിയോളജിക്കൽ സര്‍വേ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments