Latest NewsBusiness

ഇത്തവണ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ടാറ്റയുടെ കൈനിറയെ ഓഫറുകള്‍

കൊച്ചി: ഇത്തവണ ഓണത്തിന് കൈനിറയെ ഓഫറുകളുമായാണ് ടാറ്റ കേരളത്തിലെത്തുന്നത്. ഓണത്തിന് ഒരു മാസം മുമ്പെ ടാറ്റ മോട്ടോഴ്സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ആനുകൂല്യങ്ങള്‍ ഈ മാസം 17മുതല്‍ കേരളത്തിലുടനീളമുള്ള ടാറ്റ മോട്ടോഴ്സിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങി.

read also : സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതി ഇളവിന് സാധ്യത

ഓണം ഉത്സവ കാലത്ത് കേരള വിപണിയില്‍ തിരഞ്ഞെടുക്കപ്പെട്ട വാഹന മോഡലുകള്‍ക്ക് ടാറ്റ മോട്ടോര്‍സ് 1,07,000 രൂപ വരെ ആനുകൂല്യങ്ങള്‍ ആണ് ടാറ്റ പ്രഖ്യാപിച്ചത്. ടാറ്റ ടിയാഗോ, ഹെക്സ, ടിഗോര്‍ സെസ്റ്റ്(പേര്‍സണല്‍), സഫാരി സ്റ്റോം, നാനോ എന്നീ മോഡലുകള്‍ക്ക് 1*രൂപക്ക് ആദ്യ വര്‍ഷ ഇന്‍ഷുറന്‍സ് ലഭ്യമാകും. മാത്രമല്ല 4999*രൂപക്ക് ടാറ്റ നെക്സോണിന്റെ ആദ്യ വര്‍ഷ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് 25,000 മുതല്‍ 30,000 രൂപവരെ മറ്റ് ഇളവുകളും സ്വന്തമാക്കാം.

മുന്‍പ് സൂചിപ്പിച്ച മോഡലുകളില്‍ ടാറ്റ നാനോ ഒഴികെ മറ്റെല്ലാ മോഡലുകള്‍ക്കും കമ്പനി 25,000രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button