ന്യൂഡല്‍ഹി: എസ്ഡിപിഐയെ വേരോടെ പിഴുതു കളയേണ്ട സമയം കഴിഞ്ഞെന്ന് പി.കെ.കുഞ്ഞാലികുട്ടി. പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയും മറ്റും സി.പി.എം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ട്.
സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം. മുസ്ലിം ലീഗാണ് അവരുടെ പ്രധാന ലക്ഷ്യം.
Post Your Comments