Latest NewsKerala

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മഠത്തിലുണ്ടായ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല്‍ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ ഉപദേശിച്ചിരുന്നതായി കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു. സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button