KeralaLatest News

ആരും ഇസ്ലാമിനു വേണ്ടി തെരുവിലിറങ്ങണ്ട : ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടുമില്ല : എസ്ഡിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം

കോഴിക്കോട്: എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ആഞ്ഞടിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരും രംഗത്തെത്തി. ഇസ്ലാമിന് വേണ്ടി തെരിവിലിറങ്ങുവാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാന്തപുരം വിമര്‍ശിച്ചു.

ഏത് ഫ്രണ്ടായാലും ഖുര്‍ആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ഖുര്‍ആന്‍ ദുര്‍വ്യായാനം ചെയ്യുന്നതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്തൊക്കെ പേരിട്ടാലും ഇതിന് പിന്നില്‍ സലഫിസമാണ്. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

Read Also : ഭീകരസംഘടനകള്‍ക്ക് ഭയമായ ബല്‍ജിയന്‍ മലിന്‍വ ഇന്ത്യയിലേയ്ക്ക് എത്തുന്നു

അഭിമന്യുവധത്തെ തുടര്‍ന്ന് എസ്ഡിപിഐയ്ക്കും അനുബന്ധ സംഘടനകള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് കാന്തപുരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button