ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി. കോണ്‍ഗ്രസ് നേതാവ് സി.പി.ജോഷിയെയാണ് പാര്‍ട്ടി ആസാം ചുമതലകളില്‍ നിന്ന് നീക്കിയത്. അതേസമയം പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് സംസഥാനത്തെ പാര്‍ട്ടിയുടെ പുതിയ ചുമതലക്കാരന്‍.
Also Read : ത്രിവര്‍ണ രാഖി കെട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് : രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനും
എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജോഷിയുടെ ആസം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നു. നേരത്തെ, ബംഗാള്‍, ബീഹാര്‍, എന്നിവിടങ്ങളിലെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ജോഷിയെ നീക്കിയിരുന്നു.
Post Your Comments