ദുബായ്: ദുബായ് ആരോഗ്യ മന്ത്രാലയം യുഎഇ തലത്തിൽ സംഘടിപ്പിച്ച ആർട് ഫോർ ഹെൽത്ത് ഫൊട്ടോഗ്രഫി മത്സരത്തിൽ മലയാളി വിദ്യാർഥിനിക്ക് ഒന്നാം സമ്മാനമായി 50,000 ദിർഹം (ഏകദേശം 10 ലക്ഷം രൂപ) ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന കണ്ണൂർ ടൗൺ സ്വദേശി ആഷിഖ് കേച്ചേരി–ഷബീനാ ആഷിഖ് ദമ്പതികളുടെ മകൾ റസ്‌ലി മർവ(22)യ്ക്കാണ് സമ്മാനം ലഭിച്ചത്.ഫൊട്ടോഗ്രഫി വിഭാഗത്തിൽ 15 പേരുടെ അവസാന പട്ടികയിൽ സ്ഥാനം പിടിച്ച റസ്‌ലിയെ പിന്നീട് അഭിമുഖം നടത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായാണ് ഫൊട്ടോഗ്രഫി, അനിമേഷൻ, ഫിലിം ആൻഡ് പെയിന്റിങ് എന്നീ വിഭാഗങ്ങളിൽ മത്സരം നടത്തിയത്.
Post Your Comments