ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ തന്നെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ ‘പഠേ ഭാരത് ബഡേ ഭാരത്’ എന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും വായനാമുറി രൂപീകരിക്കുന്നതിനായി സാമ്പത്തിക സഹായം അനുവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള പദ്ധതി നേരത്തേ 2018-19 വര്‍ഷത്തെ കേന്ദ്ര ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
Read Also: പ്രേം നസീര്‍ നിര്‍മ്മിച്ച വായനാശാല സാമൂഹിക വിരുദ്ധര്‍ തീ ഇട്ട് നശിപ്പിച്ചു; പ്രതിഷേധം ശക്തം
Post Your Comments