കൊച്ചി: ഒരു ദിവസം കൊച്ചിയില്‍ ഹോട്ടലില്‍ തങ്ങാന്‍ എന്തായാലും 1000 രൂപ അടുത്ത് ചിലവാകും. എന്നാല്‍ ഇപ്പോള്‍ എസി മുറിയില്‍ 500 രൂപയില്‍ താഴെ ചിലവില്‍ ഒരു ദിവസം തങ്ങാം. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനില്‍ ആരംഭിച്ചിരിക്കുന്ന ഡോര്‍മെട്രിയാണ് കുറഞ്ഞ ചിലവില്‍ താമസം ഒരുക്കുന്നത്. 395 രൂപയാണ് ഒരു ദീവസത്തെ താമസ ചിലവ്. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്മെന്റ് മുറികളുമുണ്ട്.
READ ALSO: കൊച്ചിയിൽ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇന്ത്യയില്‍ മെട്രോ സ്റ്റേഷന് കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോര്‍മിറ്ററി ആണിത്. ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകള്‍ കാണാനുള്ള അവസരവും ഒരുക്കും.
രാത്രി ഏഴിനു ചെക്ക് ഇന്‍ ചെയുന്ന ഒരാള്‍ക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകല്‍ സമയ വിശ്രമത്തിനും അവസരമുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാര്‍ട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും.
Post Your Comments