പാട്‌ന: സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളിലും മറ്റുമായി പാര്‍പ്പിക്കുന്ന സ്ത്രീകളെ കാവല്‍ക്കാര്‍ പീഡിപ്പിച്ചതായുളള വാര്‍ത്തകള്‍ നിത്യസംഭവമാകുന്നതോടെ അംഗരക്ഷകരായി ട്രാന്‍സ് ജെന്‍ഡറുകളെ നിയമിക്കാനൊരുങ്ങി ബീഹാര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു.
Read Also: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ്
ലോക് സംവാദ് പരിപാടിക്കിടെ തങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ഈ നടപടി പ്രധാനപ്പെട്ടതാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോർഡ് അംഗമായ രേഷ്മ വ്യക്തമാക്കി. ഞങ്ങള്‍ക്ക് എന്ത് തൊഴില്‍ നല്‍കിയാലും സന്തോഷത്തോടെ ചെയ്യും. ഞങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments