സിനിമകള്‍ കാണുന്നവരാണ് നമ്മളില്‍ അധികം പേരും. സിനിമകളിലെ ആദ്യ രാത്രി ചിത്രീകരണത്തില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച മണിയറ നിര്‍ബന്ധമാണ്. പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടില്‍. പനിനീര്‍ പൂക്കളുടെ ഇതളുകള്‍ വിതറിയ മെത്തയും മേശപ്പുറത്തെ പഴക്കൂടയും പാല്‍ ഗ്ലാസ്സുമായി വരുന്ന നവവധുവും.. ഇതാണ് ആദ്യരാത്രിയെക്കുറിച്ചുള്ള ഒരു ചിത്രം. എന്നാല്‍ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മിലുള്ള ബന്ധമറിയാമോ?
കല്യാണദിവസം വധു വരന്മാര്‍ ടെന്‍ഷന്‍ അനുഭവിക്കും.ടെന്‍ഷനുകളോടെ ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്ന വധു വരന്മാരെ ഒന്ന് റിലാക്സ് ആക്കാനുള്ള മരുന്നാണ് ഈ പൂക്കള്‍. പനിനീര്‍ പൂക്കള്‍ക്ക് സമ്മര്‍ദം അകറ്റി നിങ്ങളെ ശാന്തരാക്കാനുള്ള കഴിവുണ്ട് എന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
നല്ല റൊമാന്‍സ് മൂഡ് വരുത്താന്‍ ഈ പനിനീര്‍ സുഗന്ധം ഉത്തമമാണ്. ആളുകളുടെ ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയും. അരോമതെറാപ്പിയില്‍ പോലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്. പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാന്‍ പനിനീര്‍ സുഗന്ധത്തിനു സാധിക്കും. അതായാത് പാല്‍ ഗ്ലാസ്സിനുള്ള അത്ര പ്രാധാന്യം ആദ്യരാത്രിയില്‍ പൂക്കള്‍ക്കും ഉണ്ടെന്നു സാരം.
Post Your Comments