ദുബായ്•ഈ വര്‍ഷം പകുതിയാകുമ്പോള്‍ യു.എ.ഇയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 76 പേരാണ്. 844 പേര്‍ക്ക് പരിക്കേറ്റു. 1,250 അപകടങ്ങളാണ് ദുബായ് പോലീസിന്റെ ട്രാഫിക് വിഭാഗം രജിസ്റ്റര്‍ ചെയ്തത്.
എമിറേറ്റ്സ് റോഡാണ് ഇവയില്‍ ഏറ്റവും അപകടകരം. 30 അപകടങ്ങളില്‍ നിന്നായി 14 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്.
72 അപകടങ്ങളുണ്ടായ മൊഹമ്മദ് ബിന്‍ സായിദ് റോഡും അപകടകാരിയാണ്. 8 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
69 അപകടങ്ങളില്‍ നിന്ന് 8 പേര്‍ക്ക് മരണം സംഭവിച്ച ഷെയ്ഖ് സായീദ് റോഡ് മൂന്നാം സ്ഥാനത്തെത്തി.
26 അപകടങ്ങളില്‍ നിന്നായി 4 പേര്‍ കൊല്ലപ്പെട്ട ദുബായ്-അല്‍ ഐന്‍ റോഡാണ് നാലാം സ്ഥാനത്ത്.
34 അപകടങ്ങളില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അല്‍ ഖൈല്‍ റോഡാണ് പട്ടികയില്‍ ഏറ്റവും അപകടം കുറഞ്ഞ റോഡ്.
പെട്ടെന്നുള്ള പാത മാറ്റലാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. 23 പേര്‍ ഇതിന്റെ ഫലമായി കൊല്ലപ്പെട്ടു. വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാത്തതു മൂലമുണ്ടായ അപകടങ്ങളില്‍ 15 പേരും കൊല്ലപ്പെട്ടു.
Post Your Comments