KeralaLatest News

കനത്ത മഴയിൽ സംസ്ഥാനത്ത് 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന ശക്തമായ മഴയിൽ ഇന്ന് പത്ത് പേർ മരിച്ചു. മുണ്ടക്കയത്ത് മണിമലയാറിൽ രണ്ടു പേരെ ഒഴുക്കിൽപെട്ട് കാണാതായി. മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്നത് മധ്യകേരളത്തിലാണ്. ആലപ്പുഴയിൽ ബണ്ട് തകർന്നു, കുട്ടനാട്ടിലെ പല മേഖലകളും വെള്ളത്തിലിനടിയിലാണ്. അതേസമയം കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമായി തന്നെ തുടരുകയാണ്.

കോട്ടയത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. എം.ജി സർവകലാശാല നാളെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു.

വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button