ജയ്പുര്‍: അച്ഛന്റെ ശവപേടകത്തിലിരുന്ന് അച്ഛനെ നോക്കുന്ന ആരു എന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച മുകുത് ബിഹാരി മീണയുടെ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു ഈ കാഴ്ച. ഭീകരരുമായി ജൂലൈ 11ന് നടന്ന ഏറ്റുമുട്ടലിലാണ് ഇരുപത്തഞ്ചുകാരനായ മുകുത് ബിഹാരി മീണ വീരമൃത്യു വരിച്ചത്.
Read Also: ഭീകരരുടെ ആക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു
സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ശവമഞ്ചത്തിനു മുകളിലിരുന്ന് അതില്‍ കിടക്കുന്ന അച്ഛനെ നോക്കുന്ന ആരുവിന്റെ ദൃശ്യമാണ് വേദനയായത്. ശനിയാഴ്ചയാണ് ഖാന്‍പുരില്‍ മുകുത് ബിഹാരി മീണയുടെ സംസ്കാരം നടന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
Post Your Comments