തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എട്ട് ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
READ ALSO: ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും, ഒപ്പം ശക്തമായ കാറ്റും
അതേസമയം തിരുവനന്തപുരത്ത് നാളത്തെ അവധിക്ക് പകരം ജൂലൈ 21 ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. മാത്രമല്ല അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്ക്കളില് കഴിഞ്ഞ 11ന് അവധി നല്കിയ വിദ്യാലയങ്ങള്‍ക്ക് 21ന് പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചു. പകരം 28നും ഇന്നത്തെ അവധിക്ക് പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ആലപ്പുഴ ജില്ല കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
Post Your Comments