പരിസ്ഥിതി പ്രവർത്തകൻ, പ്രമുഖ ഉരഗഗവേഷകൻ ,സംഗീതപ്രതിഭ, മികച്ച വന്യജീവി ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായവ്യക്തിമുദ്ര പതിപ്പിച്ച തളിപ്പറമ്പിലെ വിജയ് നീലകണ്ഠനെ ലോക ഉരഗദിനമായ ഇന്ന് സുഹൃത്തുക്കളും നാട്ടുകാരും ആദരവോടെ നോക്കിക്കാണുന്നു. നീലകണ്ഠൻറെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് സ്‌കൂളുകളിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്കായി പറശ്ശിനിപാമ്പ് വളർത്ത് കേന്ദ്രത്തിൽ വെച്ച് ഈയ്യിടെ പ്രത്യേകം പരിപാടി നടത്തുകയുണ്ടായി. പാമ്പുകളുടെയും മറ്റുജന്തുക്കളുടെയും സ്വഭാവവും പെരുമാറ്റരീതികളും കുട്ടികൾക്ക് അറിവിൻറെ വിസ്മയമായിത്തീർന്ന ബോധവത്‌കരണപ്രോഗ്രാം കൂടിയായിരുന്നു അത്. ” പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കും ” എന്ന പ്രതിജ്ഞയുമായാണ് കുട്ടികൾ പരിപാടി കഴിഞ്ഞു മടങ്ങിയത് . യാതൊരുവിധ പ്രതിഫലവും വാങ്ങാതെ പരിസ്ഥിതി വന്യജീവി സംരക്ഷണത്തെക്കുറിച്ച് പ്രൊജക്ടറും സ്ലൈഡുകളും മറ്റു ആധുനിക സൗകര്യങ്ങളുമുപയോഗിച്ച് ക്ലാസ്സ്‌മുറികളിൽ ബോധവത്‌കരണ ക്ലാസ്സുകൾ എടുക്കന്നതും പൊതുജനസേവയായാണ് ഇദ്ദേഹം കരുതുന്നത്.
സാമ്പത്തിക ശേഷിയില്ലായ്‌മ കാരണം ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്കായി ‘അത്താഴക്കൂട്ടം’ എന്നപേരിൽ സൗജന്യ സേവാപദ്ധതിയും ആർട് ഓഫ് ലിവിങ് സേവാപ്രവർത്തനത്തിൻറെ ഭാഗമായി തളിപ്പറമ്പിൽ ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പെരിഞ്ചെല്ലൂർ സംഗീത സഭയുടെ സ്ഥാപകൻ കൂടിയായ വിജയ് നീലകണ്ഠൻ നല്ലൊരു ഗായകൻ കൂടിയാണ്. മൂന്നു വർഷത്തിനകം ഇന്ത്യയിലെ പ്രശസ്ഥ സംഗീതപ്രതിഭകളെ കോർത്തിണക്കിക്കൊണ്ട് 34 സംഗീതസദസ്സുകൾ പെരിഞ്ചെല്ലൂർ സംഗീത സഭയുടെ ബാനറിൽ വിജയ് നീലകണ്ഠൻ നാട്ടുകാർക്ക് സമർപ്പിച്ചതും തദ്ദേശവാസികൾക്ക് വിസ്മയക്കാഴ്ചയാണ്. പെരിഞ്ചെല്ലൂർ സംഗീത സഭാ മന്ദിരത്തിൽ തളിപ്പറമ്പിലെ നാട്ടുകാർക്കായി ആർട് ഓഫ് ലിവിങ് പരിശീലനങ്ങൾക്കായി സ്ഥിരം വേദി ഒരുക്കിക്കഴിഞ്ഞതായറിയുന്നു. പാരിസ്ഥിക പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും വ്യാപൃതനായ വിജയ് നീലകണ്ഠനെ ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങൾ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.
ശ്രീശ്രീ രവിശശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിങ് ഇന്റർനേഷണൽ കലാസാംസ്കാരികവിഭാഗം ഡയറക്ടറുമായ ഡോ.മണികണ്‌ഠൻ മേനോൻറെ നേതൃത്വത്തിൽ തളിപ്പറമ്പ ഡ്രീംസ് പാലസിൽ നടന്ന സുമേരുസന്ധ്യ വേദിയിൽ വിജയ് നീലകണ്ഠനെ ഈ അടുത്തദിവസം പൊന്നാടയണിയിച്ചാദരിക്കുകയുമുണ്ടായി.
ഇന്ത്യയിലെ 327 വന്യജീവി സങ്കേതങ്ങളിലും 53 ടൈഗർ റിസർവ്വുകളടക്കം 72 വന്യജീവിപാർക്കുകളിലും സ്ഥിരം സന്ദർശകനാണ് വിജയ് നീലകണ്ഠൻ എന്ന ഈ വന്യ ജീവി സംരക്ഷകൻ. മാങ്ങാട് കേന്ദ്രീയ വിദ്യാലയം ,പിന്നീട് അഞ്ച് വര്ഷം തളിപ്പറമ്പ് സാർ സയ്യിദ് കോളേജ് ,വിദേശ സർവ്വകലാശാലകളിൽ നിന്നും ഹോസ്‌പിറ്റാലിറ്റി മാനേജ്മെൻറ്റിൽ എം ബി എ ബിരുദം നേടിയ വിജയ്‌നീലകണ്ഠൻ കബനീനദീ തീരത്ത് നാഗർഹോളയിലെ കാടുകളിൽ നീർനായ എന്ന ജീവിയുടെ ജീവിത ക്രമങ്ങളും , പ്രജനന രീതികളും പഠനാർഹമായ രീതിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് നടക്കാവിലെ ഗവ :വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനി കൾക്കായി രണ്ടുദിവസം മുമ്പ് പരിസ്ഥിതി വന്യജീവിസംരക്ഷണം എന്ന വിഷയവുമായിസൗജന്യ ബോധവത്‌കരണപരിപാടി നടത്തിയിരുന്നു . വിദ്യാർത്ഥിനികൾ ആവേശപൂർവ്വമായിരുന്ന ഈ പരിസ്ഥിതി പ്രവർത്തനെ സ്വീകരിച്ചത്. എത്രയോ വർഷങ്ങൾക്ക് മുൻപ് തളിപ്പറമ്പിൽ ആദ്യമായി ഓട്ടുകമ്പനി , തീപ്പെട്ടികമ്പനി,ഓയിൽ കമ്പനി , ബസ് സർവ്വീസ് തുടങ്ങിയ പല പുതുമകളും നാട്ടുകാർക്ക് സമർപ്പിച്ചത് ”തളിപ്പറമ്പിന്റെ രാജശിൽപ്പി ” എന്നപേരിലറിയപ്പെടുന്ന പി .നീലകണ്ഠൻ അയ്യരുടെ അഥവാ കമ്പനി സ്വാമിയുടെ പാവനസ്മരണക്കായി പെരിഞ്ചെല്ലൂർ സംഗീതസഭക്കു വിജയ് നീലകണ്ഠൻ തുടക്കമിട്ടത്. അക്കാലത്തെ നിർദ്ധനരായ ഒരുകൂട്ടം ആകുടുംബങ്ങൾക്കായി 450 ഏക്കറിലധികം സ്ഥലം കുടിപാർപ്പിനും , ഉപജീവനത്തിനുമായി സൗജന്യമായി വീതിച്ചു നൽകിയ കമ്പനി സ്വാമിയുടെ ചെറുമകൻ പാമ്പുകൾക്കും , പക്ഷികൾക്കും ഇന്ന് കാവലാൾ !!
Post Your Comments