വണ്‍പ്ലസ് 6 റെഡ് എഡിഷന്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ വില്‍പ്പനയ്ക്കെത്തും. വണ്‍പ്ലസ് 6 സ്മാര്‍ട്ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത് മേയിലാണ്. മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയത്. ആമസോണ്‍ വഴിയാണ് വണ്‍പ്ലസ് 6 റെഡ് എഡിഷന്റെ വില്‍പ്പന.
39,999 രൂപ വില വരുന്ന ഈ റെഡ് എഡിഷന്‍ വാങ്ങുമ്പോള്‍ പുതിയ ഓഫറുകള്‍ കമ്പനിയും ആമസോണും വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്സി കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമായ 2000 രൂപയുടെ ഡിസ്‌കൗണ്ട് അടക്കം മറ്റു ഫോണുകള്‍ക്ക് ബാധകമായ ഓഫറുകള്‍ പലതും ഈ റെഡ് എഡിഷനും ലഭ്യമാകും.
19:9 അനുപാതത്തില്‍ 2,258 x 1080 പിക്സലിന്റെ 6.58 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് വണ്‍പ്ലസ് 6ന്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഓഎസ് ആണ് ഉണ്ടാവുക. ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 3300 mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക.
Post Your Comments