ഹിന്ദു സ്ത്രീകളെ അപമാനിച്ച കഥാകൃത്ത് ഹരീഷും,കഥ പ്രസിദ്ധീകരിച്ച മാതൃഭൂമിയും ഹിന്ദു സ്ത്രീകളോട് മാപ്പ് പറയണമെന്നു മഹിളാ മോർച്ച അധ്യക്ഷ രേണു സുരേഷ് .മാപ്പ് പറയാൻ ഹരീഷും, മാതൃഭൂമിയും തയാറായില്ല എങ്കിൽ നിങ്ങളെ തെരുവിൽ കൈകാര്യം ചെയ്യാൻ ഹൈന്ദവ സ്ത്രീകൾ മടിക്കില്ലന്ന് ഓർക്കണം. ഹിന്ദുവിനെ അപമാനിച്ചാൽ ആരും പ്രതികരിക്കില്ല എന്നുള്ളത് നിങ്ങളുടെ തോന്നൽ മാത്രം ആണെന്ന്’ രേണു സുരേഷ് പറഞ്ഞു.
ഹരീഷിനും മാതൃഭൂമിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് നിയമജ്ഞരോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും രേണു സുരേഷ് പറഞ്ഞു. മാതൃഭൂമിയും ഹരീഷും മാപ്പ് പറഞ്ഞില്ലെങ്കിൽ മഹിളാ മോർച്ച ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു. കൂടാതെ ഇതൊരു സംഘടനയുടെ വിഷയമല്ലെന്നും കേരളത്തിലെ ഹിന്ദു സ്ത്രീകളെ മുഴുവൻ അപമാനിക്കുകയായിരുന്നെന്നും രേണു സുരേഷ് കൂട്ടിച്ചേർത്തു. ഹിന്ദു എന്നാൽ ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല.
ഇതേ പോലെ പണ്ട് ജോസഫ് മാഷ് എന്തോ എഴുതിയതിനു അദ്ദേഹത്തിൻറെ കൈ വെട്ടിയ ആളുകളുള്ള നാടാണ് ഇതെന്ന് ഓർമ്മ വേണമെന്നും അവർ പറഞ്ഞു. ഹിന്ദുക്കളുടെ സഹിഷ്ണുത മുതലെടുക്കരുതെന്നും ഹരീഷിന് ഇത്തരം ഒരു അവഹേളനപരമായ കഥ എഴുതാൻ എന്താണ് പ്രചോദനമായതെന്ന് വ്യക്തമാക്കണം എന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments