കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്‌ളക്‌സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ഇവ ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന് ഇതുവരെ ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.
Read Also : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. 17-ാം തീയ്യതി വൈകീട്ട 6 മണിക്കകം ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ദുരന്ത നിവാരണ നിയമവും പഞ്ചായത്ത് രാജും മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടിയുണ്ടാകും.
Post Your Comments