Latest NewsKerala

കനത്ത മഴ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു

കൊല്ലം: തുടര്‍ച്ചയായുണ്ടാകുന്ന കനതത മഴയെ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. ശാസ്താംകോട്ട വേങ്ങ ആദിക്കാട് ജംഗ്ഷന്‍ കാട് കിളച്ചതില്‍ വീട്ടില്‍ സജീനയുടെ വീടാണ് തകര്‍ന്നത്. ഒന്നും രണ്ടും നിലയാണ് തകര്‍ന്നുവീണത്. വെട്ടുകല്ലും സിമന്റ് കട്ടയും കൊണ്ടാണ് വീട് നിര്‍മിച്ചിരുന്നത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മാത്രമാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.

കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഉരുള്‍പൊട്ടിയിരുന്നു. ഉരുള്‍പൊട്ടലില്‍ അപകടമൊന്നും രേഖപ്പെടുത്തിട്ടില്ല. അതേസമയം തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് ബസ്‌റൂട്ടുകള്‍ നിര്‍ത്തിവെച്ചു. പൊന്‍കുന്നം, കോട്ടയം റൂട്ടിലേക്കുള്ള ബസ് സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി. കൂടാതെ കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുകയാണ്. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടര്‍ന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ഏറ്റവുമധികം ക്യാമ്പുകള്‍ ആരംഭിച്ചത് വയനാട്ടിലാണ് -27. കൊല്ലം- 2, ആലപ്പുഴ- 5, കോട്ടയം-8, ഇടുക്കി- 2, എറണാകുളം- 1, തൃൂര്‍-1, പാലക്കാട്-1 എന്നിങ്ങനെയാണ് ക്യാമ്പുകള്‍. ഇന്നുരാവിലെ ലഭിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് ആകമാനം 299 വീടുകള്‍ പൂര്‍ണമായും 7500 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 15.94 കോടിയുടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികണക്ക്. 9240 ഹെക്ടര്‍ കൃഷി നാശിച്ചു. 92.82 കോടി രൂപയുടെതാണ് നാശനഷ്ടം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button