KeralaLatest News

ദുരിതം വിതച്ച് കനത്ത മഴ തുടരും; ഇന്നലെ മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായിട്ടുണ്ട്. നാളയും കൂടി ശക്തമായ മഴ തുടരും. തോരമഴയില്‍ ഉണ്ടായ അപകടങ്ങളില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മഴ ജീവനെടുത്തത്.

READ ALSO: നദികളിലെ ജലനിരപ്പ് ഉയരുന്നു: മഴ ശകതമായി തന്നെ തുടരും

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മേല്‍ മരം വീണ് ആര്യറമ്പ് സ്വദേശിനി സിത്താര(20) മരിച്ചു. ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മത്സ്യവില്‍പ്പനക്കാരി മരിച്ചു. 62കാരിയായ സുഭദ്രയാണ് മരിച്ചത്. കോഴിക്കോട് മരക്കൊമ്പ് ദേഹത്ത് വീണ് കല്യാണി(55) മരിച്ചു.

ചെറിയ അണക്കെട്ടുകളില്‍ പലതും തുറന്നുവിട്ടു. ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ ഇറങ്ങെരുതെന്ന് മുന്നറിയിപ്പുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button