തിരുവനന്തപുരം: മഴ തുടങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ശമനമില്ല. ശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു, തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും നല്ല മഴ തുടരുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവരാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സർക്കാർ ഒപ്പമുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. കനത്ത മഴ കാരണം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചുവേളി ബെംഗളൂരു, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിട്ടു. മഴക്കെടുതിയില്‍ മരണങ്ങളും ഉയരുന്നു.
കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്നാണ് അഥോറിറ്റി പറയുന്നത്.
Post Your Comments