ചേര്‍ത്തല: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും പെട്ട് പൊട്ടിവീണ ലൈന്ഡ കമ്പിയില്‍ പിടിച്ച വീട്ടമ്മ മരിച്ചു. ചേര്‍ത്തല സ്വദേശി സുഭദ്രയാണ് മരിച്ചത്. മത്സ്യ വില്‍പ്പന തൊഴിലാളിയാണ് സുഭദ്ര. കഴിഞ്ഞ രാത്രിയിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വൈദ്യുത ലൈന്‍ പൊട്ടിവീണത്.
വീടുകള്‍ കയറിയിറങ്ങി മത്സ്യവില്‍പന നടത്തുകയായിരുന്നു സുഭദ്ര. മാക്കേക്കടവിനു സമീപം വഴിയില്‍ കുറുകെ കിടന്നിരുന്ന വൈദ്യുതിക്കമ്പി വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന അയയാണെന്നു കരുതി കൈ കൊണ്ടു നീക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.
Post Your Comments