Latest NewsKerala

റേഷനരി കിട്ടുന്നില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടു: സിപിഎം നേതാക്കള്‍ യുവാവിനെയും അമ്മയേയും മര്‍ദിച്ചതായി പരാതി

തിരുവല്ല: സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് ഭാരവാഹിയും ചേര്‍ന്ന് മര്‍ദിച്ചതായി യുവാവിന്റെ പരാതി. പെരിങ്ങര തെക്കേക്കുറ്റ് പടിഞ്ഞാറേതില്‍ ജിജോ അല്‍ഫോന്‍സ് (ജയകുമാര്‍- 28), അമ്മ ജഗദമ്മ (50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സ്വന്തം ഫേസ് ബുക്ക് പേജില്‍ യുവാവ് ഇട്ട പോസ്റ്റിനെ ചൊല്ലിയായിരുന്നു മര്‍ദനം.ഗ്രാമപഞ്ചായത്ത് അംഗവും സി പി എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സന്ദീപ്, മേഖലാ ഭാരവാഹി വിജിത്ത് എന്നിവര്‍ ആക്രമിച്ചെന്ന് കാട്ടിയാണ് യുവാവും അമ്മയും പുളിക്കീഴ് പോലീസില്‍ നല്‍കിയത്.

പാര്‍ട്ടി വിട്ടതിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് വിരോധമുണ്ടായതായും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ തൊട്ടു പിന്നാലെ വീട്ടില്‍ കയറി അക്രമിച്ചതായും യുവാവിന്റെ അമ്മയെ മര്‍ദിച്ചതായും പരാതി പറയുന്നു. പെരിങ്ങര ജംഗ്ഷന് സമീപത്തെ കടത്തിണ്ണയില്‍ നില്‍ക്കുകയായിരുന്ന തന്നോട് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിനെ സംബന്ധിച്ച്‌ ചോദിക്കാനെത്തിയ സന്ദീപും വിജിത്തും യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നെന്നും നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ഇരുവരും രക്ഷപെടുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

തലയ്ക്കും കഴുത്തിലും നെഞ്ചിലും മര്‍ദനമേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തൊട്ടു പിന്നാലെ എട്ടു മണിയോടെ തന്റെ വീട്ടിലെത്തി അമ്മ ജഗദമ്മയെ മര്‍ദിക്കുകയും വീടിന്റെ ജനാലകള്‍ അടിച്ചു തകര്‍ക്കുകയും പരാതിയുമായി മുന്നോട്ട് പോയാല്‍ കൊന്നുകളയുമെന്നും വീട് തീയിട്ട് നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. മര്‍ദിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും മാതാവ് ജഗദമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം മേല്‍നടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button