ഷാർജ: ഷാർജ പൊലീസിന്റെ ആന്റി നാർക്കോട്ടിക്സ് ഡിവിഷനിൽ ജോലി ചെയ്യുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിന് ആഫ്രിക്കൻ പൗരനെ അറസ്റ്റ് ചെയ്തു.
ജഡ്ജി മഹ്മൂദ് അബു ബക്കറുടെ മുൻപിലെത്തിയ പ്രോസിക്യൂഷൻ ഷീറ്റിൽ പറയുന്നതനുസരിച്ച്, പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയുടെ ഭാഗമായി ഇയാളെ ദേഹപരിശോധന നടത്തുന്നതിനിടയിൽ ഇയാൾ പ്രകോപിതനാകുകയും ഇവരെ മർദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂൺ 18 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്.
വിചാരണവേളയിൽ പ്രതി കുറ്റം നിഷേധിച്ചു. ഈ ആക്രമിക്കപ്പെട്ടു എന്ന് പറഞ്ഞ പോലീസുകാർ ഷാർജ പോലീസിൽ ജോലി ചെയ്യുന്നവരാണെന്ന് അറിയില്ലായിരുന്നെന്നും അവർ തിരിച്ചറിയൽ രേഖകൾ കാണിക്കുകയോ തങ്ങളുടെ ഡ്യൂട്ടി ചെയ്യുകയാണെന്ന് അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രതിയുടെ ഭാഷ്യം.
പ്രതിഭാഗത്തിന്റെ വാദം കേൾക്കാൻ കോടതി ജൂലൈ 31 ന് ചേരും.
Post Your Comments