തിരുവനന്തപുരം: കലിതുള്ളി കാലവര്‍ഷം, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 86 മരണം. മെയ് 29 മുതല്‍ 16 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 86 പേര് മരണപ്പെട്ടു. ഇതുവരെ അഞ്ചുപേരെ കാണാതായി. സംസാഥനത്താകെ 48 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 709 കുടുംബങ്ങളില്‍ നിന്നായി 2846 പേര് ക്യാമ്പുകളിലെത്തി.
കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഉരുള്‍പൊട്ടിയിരുന്നു. ഉരുള്‍പൊട്ടലില്‍ അപകടമൊന്നും രേഖപ്പെടുത്തിട്ടില്ല. അതേസമയം തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് ബസ്റൂട്ടുകള്‍ നിര്‍ത്തിവെച്ചു. പൊന്‍കുന്നം, കോട്ടയം റൂട്ടിലേക്കുള്ള ബസ് സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി. കൂടാതെ കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുകയാണ്. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടര്‍ന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.
Also Read : കലിതുള്ളി കാലവര്‍ഷം; പൂഞ്ഞാറില്‍ ഉരുള്‍പൊട്ടല്‍
കനത്ത മഴയെ തുടര്‍ന്ന് ഏറ്റവുമധികം ക്യാമ്പുകള്‍ ആരംഭിച്ചത് വയനാട്ടിലാണ് -27. കൊല്ലം- 2, ആലപ്പുഴ- 5, കോട്ടയം-8, ഇടുക്കി- 2, എറണാകുളം- 1, തൃൂര്‍-1, പാലക്കാട്-1 എന്നിങ്ങനെയാണ് ക്യാമ്പുകള്‍. ഇന്നുരാവിലെ ലഭിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് ആകമാനം 299 വീടുകള്‍ പൂര്‍ണമായും 7500 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 15.94 കോടിയുടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികണക്ക്. 9240 ഹെക്ടര്‍ കൃഷി നാശിച്ചു. 92.82 കോടി രൂപയുടെതാണ് നാശനഷ്ടം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60-70 കി.മീ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയപ്പ് നല്കി. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ കേരള തീരത്തു0 ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് (3.5 m മുതല്‍ 4.9 m വരെ) സാധ്യത ഉണ്ടെന്ന് ഐ.എന്‍.സി.ഒ.ഐ.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിലും അടുത്ത 24 മണിക്കൂര്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Post Your Comments