Gulf

ഫുട്ബോളില്ലാതെ എന്ത് ആഘോഷം; കല്യാണത്തലേന്ന് വീട്ടിൽ ഫൈനൽ മൈതാനമൊരുക്കി മലയാളി കുടുംബം

ദുബായ്: ലോകകപ്പും വിവാഹവും ഒന്നിച്ചുവന്നാൽ എന്ത് ചെയ്യും. അത്തരത്തിലൊരു മുഹൂർത്തമാണ് ദുബായ് ഗർഹൂദ് നാസാ വില്ലയിൽ താമസിക്കുന്ന കോഴഞ്ചേരി സ്വദേശിയായ മാത്യൂസ് ജോണിന്റെയും സൂസന്റെയും മകൻ ജെയ്‌സണിന്റെ വിവാഹത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. നാളെയാണ് വിവാഹം. എന്നാൽ ഫുട്ബോൾ പ്രിയരായ വരനും വരന്റെ പിതാവും പിന്നെ കൂട്ടുകാരും ഫൈനൽ ഒഴിവാക്കാൻ ഒരുക്കമായിരുന്നില്ല. വിവാഹത്തലേന്നു വരുന്നവർക്ക് വലിയ സ്ക്രീനിൽ ലോകകപ്പ് ഫുട്ബോൾ കാണാനും അതോടൊപ്പം ചടങ്ങിലും വിരുന്നിലും പങ്കെടുക്കാനുമുള്ള അവസരമാണ് ഈ കുടുംബം ഒരുക്കിയിരിക്കുന്നത്.

Read Also: ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും; നിര്‍ണായക തീരുമാനവുമായി ഫിഫ

നാളെ വൈകിട്ട് നാലിനാണ് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിവാഹം. ഇന്ന് വൈകിട്ട് നാസാ വില്ലാ സമുച്ചയത്തിലാണ് വിരുന്ന്. അതിഥികളും ബന്ധുക്കളും വീട്ടിലുള്ളവരെല്ലാവരുംകൂടിയാകുമ്പോൾ നൂറ്റമ്പതുപേരെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. കല്യാണത്തലേന്നു വീടൊരു ആവേശത്തിന്റെ ഫുട്ബോൾ മൈതാനമാക്കാനാണു ഇവരുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button