Latest NewsGulf

കൊലയാളി ബാക്ടീരിയ: യു.എ.ഇയില്‍ ചില പഴങ്ങളും പച്ചക്കറികളും പിന്‍വലിച്ചു: പിന്‍വലിച്ച സാധനങ്ങളുടെ പട്ടിക കാണാം

ദുബായ്•കൊലയാളി ബാക്ടീരിയയുടെ സാന്നിധ്യം ഭയന്ന് യൂറോപ്പില്‍ നിന്നുള്ള ഗ്രീന്‍യാര്‍ഡിന്റെ ശീതീകരിച്ച പഴങ്ങളും പച്ചക്കറികളും യു.എ.ഇ പിന്‍വലിച്ചു.

ഗ്രീന്‍യാര്‍ഡ്‌ ഫ്രോസന്‍ പച്ചക്കറികളിലും പഴ ഉത്പന്നങ്ങളിലും ലിസ്റ്റെറിയ ബാക്റ്റീരിയയുടെ സാന്നിധ്യമുള്ളതായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക മന്ത്രാലയത്തിന്റെ തീരുമാനം.

ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനും വരെ ഇടയാക്കുന്ന ലിസ്റ്റെറിയ ബാക്റ്റീരിയ പ്രധാനമായും ഉടനടി കഴിക്കാവുന്ന (READY-TO-EAT) ഭക്ഷണങ്ങളിലാണ് വസിക്കുന്നത്.

മാലിന്യ രഹിതമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ യു.എ.ഇ വിപണിയില്‍ ലഭിക്കുന്നുള്ളൂ എന്നുറപ്പക്കാന്‍ മന്ത്രാലയം പ്രാദേശിക അതോറിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മന്ത്രാലയത്തിനൊപ്പം അബുദാബി ഫുഡ്‌ കണ്‍ട്രോള്‍ അതോറിറ്റി, ദുബായ്,ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, റാസ്‌ അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ അതോറിറ്റികളും ഈ സാഹചര്യം സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്.

പിന്‍വലിച്ച സാധങ്ങളുടെ പട്ടിക

  1. അമേരിക്കന്‍ മിക്സ് III – 12×900 ഗ്രാം
  2. അമേരിക്കന്‍ മിക്സ് III – 24 x 400 ഗ്രാം
  3. മിക്സഡ്‌ വെജിറ്റബിള്‍സ് 4 – 10 x 1 കി.ഗ്രാം പിന്‍
  4. മിക്സഡ്‌ വെജിറ്റബിള്‍സ് 4 – 12 x 900 ഗ്രാം
  5. മിക്സഡ്‌ വെജിറ്റബിള്‍സ് 4 – 24 x 450 ഗ്രാം
  6. സ്വീറ്റ്കോണ്‍ – 12 x 900 ഗ്രാം
  7. സ്വീറ്റ്കോണ്‍ – 4 x 2.5 കി ഗ്രാം
  8. സ്വീറ്റ്കോണ്‍- 24 x450 ഗ്രാം
  9. വെജിറ്റബിള്‍ മിക്സ് 4- 20% 24 x 540 ഗ്രാം

shortlink

Related Articles

Post Your Comments

Related Articles


Back to top button