മുംബൈ: കുട്ടികളുണ്ടാകാത്തവര്‍ തന്റെ പറമ്പിലെ മാമ്പഴം കഴിച്ചാല്‍ ആണ്‍കുട്ടികള്‍ പിറക്കുമെന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ ഭിഡെ ഗുരുജിക്ക് എതിരെ നാസിക് നഗരസഭ കോടതിയിലേക്ക്. പിറക്കാന്‍ പോകുന്ന ശിശുക്കളുടെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട് പരസ്യം ചെയ്യുന്നത് തടയുന്ന പി.സി.പി.എന്‍.ഡി.ടി നിയമത്തിലെ 22ാം വകുപ്പ് പ്രകാരമാണ് ഭിഡെ ഗുരുജിക്ക് എതിരെ നടപടി എടുക്കുന്നത്.
‘ശിവ് പരിസ്താന്‍ ഹിന്ദുസ്ഥാന്‍’ എന്ന സംഘടനയുടെ തലവനും വിവാദ ഹിന്ദുത്വ നേതാവുമായ സമ്പാജി ഭിഡെ എന്ന ഭിഡെ ഗുരുജി ഒരുമാസം മുൻപ് പൊതുറാലിയിലാണ് മാമ്പഴം കഴിച്ചാല്‍ ആണ്‍കുട്ടികള്‍ പിറക്കുമെന്ന് അവകാശപ്പെട്ടത്. കുട്ടികളുണ്ടാകാതിരുന്ന 80ഒാളം ദമ്പതികള്‍ക്ക് തന്റെ പറമ്പിലെ മാമ്പഴം കഴിച്ച് കുട്ടികളുണ്ടായതായും അദ്ദേഹം അന്ന് അവകാശപ്പെട്ടതായാണ് കേസ്.
Post Your Comments