തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചത്. അതേസമയം, തിരുവനന്തപുരത്ത് നാളത്തെ അവധിയ്ക്ക് പകരം ജൂലൈ 21 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. പൊതുപരീക്ഷകള്‍,സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
അതേസമയം അമ്ബലപ്പുഴ,ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിൽ കഴിഞ്ഞ 11ന് അവധി നല്കിയ വിദ്യാലയങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചു. പകരം ഈമാസം 28നും ഇന്നത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ആലപ്പുഴ ജില്ല കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Also read : നദികളിലെ ജലനിരപ്പ് ഉയരുന്നു: മഴ ശകതമായി തന്നെ തുടരും
Post Your Comments