KeralaLatest News

ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും, ഒപ്പം ശക്തമായ കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

READ ALSO: കനത്ത മഴ; ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊന്മുടി ഡാമിന്റെ ഷട്ടര്‍ ഒരടി ഉയര്‍ത്തിയതായി കെഎസ്ഇബി അറിയിച്ചു. ഇടുക്കി ആനവിലാസത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗീകമായി തകരുകയും ചെയ്തു. ചോളച്ചുവട് സ്വദേശി സോമന്റെ വീടിനു മുകളിലാണ് മരം വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button