കോഴഞ്ചേരി: വിനോദസഞ്ചാര മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു പ്രത്യേക പരിഗണനയാണു നല്‍കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആറന്മുളയില് ബി.ജെ.പി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ടൂറിസം വികസന സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ ഗോവര്‍ധന പരിക്രമയ്ക്ക് കേന്ദ്ര ടൂറിസംവകുപ്പ് സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി 50 കോടി രൂപ അനുവദിച്ച അതേ മാതൃകയിൽ ശബരിമലയുടെ വികസനത്തിനായി 100 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
Also Read: മുഖ്യപ്രതികളെ പിടികൂടിയില്ല: അഭിമന്യുവിന്റെ പേരില്‍ ബക്കറ്റ് പിരിവ് തുടങ്ങിയെന്ന് ആരോപണം
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു 100 കോടിയും ഗുരുവായൂര്‍ ക്ഷേത്രത്തിന് 50 കോടിയും ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തിന് 7 കോടിയും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. നെഹ്രുട്രോഫി വള്ളംകളിക്ക് 25 ലക്ഷം നല്‍കുന്നുണ്ട്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കും പണം അനുവദിക്കും.
പത്തനംതിട്ട ജില്ലയില്‍ ഗവി ടൂറിസത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണനയാണു നല്‍കുന്നത്. അതിനായി പ്രത്യേക ഫണ്ടും അനുവദിച്ചു. വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Post Your Comments