കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീയുടെ കത്ത് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തിലുള്ളത്. ബിഷപ്പ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും മദര്‍ ജനറല്‍ എല്ലാത്തിനും കൂട്ട് നിന്നുവെന്നും കന്യാസ്ത്രീയുടെ കത്തില്‍ പറയുന്നു. മിഷനറീസ് ഓഫ് ജീസസിന് ജൂണ്‍ 23ന് നല്‍കിയ കത്താണ് പുറത്തെത്തിയിരിക്കുന്നത്. ചിലര്‍ മഠം വിട്ട് പോയിട്ടുണ്ടെങ്കില്‍ അവരുടെ അന്തസ്സും അവകാശങ്ങളും നിലനിര്‍ത്താന്‍ വേണ്ടിയാണെന്നും കത്തില്‍ പറയുന്നു.
read also: ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി
മഠത്തില്‍ തുടരണമെങ്കില്‍ ബിഷപ്പിന്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കണം. അല്ലാത്തവര്‍ക്ക് മൂന്നാംകിട പരിഗണന മാത്രമാവും ലഭിക്കുക. നാല് കന്യാസ്ത്രീകള്‍ക്ക് ബിഷപ്പിന്റെ മോശം പെരുമാറ്റത്തിനും ഭീഷണിക്കും ഇരയായി. പ്രതികരിച്ച അഞ്ച് കന്യാസ്ത്രികള്‍ക്ക് മഠം നീതി നിഷേധിച്ചു. 2017 ജൂലൈയില്‍ തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി മദര്‍ ജനറലിന് നല്‍കിയതാണ് എന്നാല്‍ അത് അവര്‍ അവഗണിക്കുകയായിരുന്നെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ബിഷപ്പുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന മൊബൈല്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. എ്‌നാല്‍ ഇപ്പോള്‍ തന്റെ കൈയ്യില്‍ ഫോണില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. ബിഷപ്പിനെതിരായ കേസില്‍ കര്‍ദ്ദിനാളിനും പാലാബിഷപ്പിനും കന്യാസ്ത്രീ നേരത്തേ പരാതി നല്‍കിട്ടുണ്ട് എന്ന് മൊഴി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പാലാ ബിഷപ്പിനെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കും.
Post Your Comments