കോട്ടയം: തന്നെ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കന് കുടുക്ക് മുറുകുന്നു. സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും മൊഴിയെടുക്കും. ഈ മാസം 18ന് അകം കേരളച്ചിലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു.
read also: കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി
ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്ന് കര്‍ദിനാള്‍, പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കേസിലെ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ കാണാനില്ല. ഇത് കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമായി നടക്കുന്നുണ്ട്.
Post Your Comments