ന്യൂഡല്‍ഹി: ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് പതിനൊന്നായിരം രൂപ പാരിതോഷികം നല്‍കുമെന്ന് അലിഗഡിലെ മുസ്ലിം യുവജന നേതാവ്. ‘തരൂരിന്റെ പ്രസ്താവന ഹിന്ദുക്കളെ മാത്രമല്ല രാജ്യസ്‌നേഹികളായ എല്ലാ മുസ്ലിങ്ങളെയും മുറിവേല്‍പ്പിക്കുന്നതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഐക്യത്തോടെ താമസിക്കുന്ന ഈ രാഷ്ട്രത്തെ വിഭജിക്കുന്ന പ്രസ്താവനയാണിത്’- മുസ്ലിം യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അമിര്‍ റാഷിദ് പറഞ്ഞു.
ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യ പുരോഗതി പ്രാപിക്കുന്നത് കാണാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയക്കുന്നതിനായി കഠിനപ്രയത്‌നം ചെയ്യണമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ശശി തരൂര്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന് പറഞ്ഞത്. ഇത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അനുകൂലിച്ചു രംഗത്തു വന്നപ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നേതാക്കൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
Post Your Comments