KeralaLatest News

ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പച്ചനിറം : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബ് വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് ഇവര്‍ കുമ്പഴയില്‍ നിന്നു വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു.

പാലിന്റെ നിറം മാറിയതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തും മുന്‍പ് കവര്‍ പാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എത്തി പച്ചനിറത്തിലായ പാല്‍ ഏറ്റെടുത്തു. പകരം പുതിയ കവര്‍ പാല്‍ നല്‍കി. പരാതിപ്പെടരുതെന്ന് അറിയിച്ചാണ് മടങ്ങിയത്.

shortlink

Post Your Comments


Back to top button