പെരുമ്പാവൂർ : കെഎസ്‌ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്‌കാനിയ ബസ് പുലര്‍ച്ചെ എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് ജംഗ്ഷനൽ വെച്ച് അമിത വേഗത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വീട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. മതില്‍, തെങ്ങ്, വീട് എന്നിവ തകര്‍ത്ത ശേഷം സമീപത്തെ മറ്റൊരു ഷെഡില്‍ ഇടിച്ചാണ് ബസ് നിന്നത്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ പെരുമ്ബാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
കാരിക്കാട് കിഴക്കുംതല ഷിജോയുടെ വീടിന്റെ മുന്‍ഭാഗത്തോടു ചേര്‍ന്ന മുറിയാണ് തകര്‍ന്നത്. ഷിജോയും അമ്മയും ഭാര്യയും രണ്ടു മക്കളും അപകട സമയത്ത് വീട്ടിലുണ്ടായിരുന്നു. ഈ മുറിയില്‍ ആരും കിടന്നുറാങ്ങാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
Post Your Comments